സമുദായ ശാക്തീകരണ വർഷജ്വാല
1538475
Tuesday, April 1, 2025 12:48 AM IST
കൊന്നക്കാട്: മാതൃവേദിയുടെ നേതൃത്വത്തിൽ കൊന്നക്കാട് സെന്റ് മേരീസ് പള്ളിയിൽ സമുദായ ശാക്തീകരണ വർഷജ്വാല സംഘടിപ്പിച്ചു. മാലോം ഫൊറോന വികാരി ഫാ. ജോസഫ് തൈക്കുന്നംപുറം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അന്നമ്മ തലാപ്പള്ളി അധ്യക്ഷത വഹിച്ചു.
ഫാ. ജോർജ് വെള്ളരിങ്ങാട്ട്, സിസ്റ്റർ ലിൻഡ സിഎച്ച്എഫ്, മേഴ്സി വാതപ്പള്ളി, റെജീന തെക്കേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ദീപ്തി കട്ടക്കയം റിപ്പോർട്ടും റെജി മഞ്ഞക്കുഴക്കുന്നേൽ കണക്കും അവതരിപ്പിച്ചു. മേഖല ഡയറക്ടർ ഫാ. ഷാജി കണിയാംപറമ്പിൽ സ്വാഗതവും സിസ്റ്റർ സിസി എഫ്സിസി നന്ദിയും പറഞ്ഞു.
തലശേരി അതിരൂപത മാതൃവേദി ഡയറക്ടർ ഫാ. ജോബി കോവാട്ട് മാർത്തോമ നസ്രാണി സമുദായത്തിന്റെ ചരിത്രവും ശക്തിയും പ്രസക്തിയും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു.