യാത്രയയപ്പ് യോഗം നടത്തി
1538478
Tuesday, April 1, 2025 12:48 AM IST
കാഞ്ഞങ്ങാട്: അഗ്നിരക്ഷാ നിലയത്തില്‍ നിന്നും വിരമിക്കുന്ന അസി. സ്റ്റേഷന് ഓഫീസര്‍ (ഗ്രേഡ്) കെ.എ. മനോജ്കുമാറിന് ജീവനക്കാര്‍ യാത്രയയപ്പ് നല്കി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. സ്റ്റേഷന് ഓഫീസര്‍ പി.വി. പവിത്രന് അധ്യക്ഷത വഹിച്ചു.
അഗ്നിരക്ഷാ സേവനം അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, റീജണല്‍ ഫയര്‍ ഓഫീസര്‍ രഞ്ജിത്, ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. രാജ്, പോലീസ് ഇന്‍സ്പെക്ടര്‍മാരായ പി. അജിത്കുമാര്‍, കെ.പി. ഷൈന്‍, ടി.കെ. മുകുന്ദന്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജയന് ചെറുവത്തൂര്‍, സ്റ്റേഷന് ഓഫീസര്‍മാരായ ടി.പി. ധനേഷ്, പി.വി. പ്രഭാകരന്, സി.പി. രാജേഷ്, ഗോപാലകൃഷ്ണന് മാവില, പി.വി. പ്രകാശ്കുമാര് സി.പി. ഗോകുല്‍ദാസ്, സ്റ്റാഫ് സെക്രട്ടറി കെ.ടി. ചന്ദ്രന്, അസി. സ്റ്റേഷന് ഓഫീസര്‍ കെ. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.