വ്യാപാരികള്‍ നിവേദനം നല്കി
1539680
Saturday, April 5, 2025 1:02 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട വ്യാപാരികള്‍ നേരിടുന്ന വിവിധങ്ങളായ പ്രയാസങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായിസമിതി കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി കാഞ്ഞങ്ങാട് നഗരസഭ, ഹൊസ്ദുര്‍ഗ് പോലീസ്, ആര്‍ടിഒ എന്നിവര്‍ക്ക് നിവേദനം നല്കി.
കോണ്‍ക്രീറ്റ് ജോലിക്ക് വേണ്ടി അടച്ചിട്ട കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡ് എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കുക, കാഞ്ഞങ്ങാട്ടെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഫുട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുക, ട്രാഫിക് നിയന്ത്രിക്കുന്നതിന് പകല്‍സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ തന്നെ നിയമിക്കുക, ഉത്സവകാലത്തെ വഴിയോര വ്യാപാരം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു.
ഭാരവാഹികളായ ടി.സത്യന്, കെ.വി.സുകുമാരന്‍, കെ.വി.ദിനേശന്, എം.ഗംഗാധരന്, അനിത രമേശന്, എന്‍.മധുസൂദനന്, സോണി ജോസഫ് ന്നിവ് സംബന്ധിച്ചു.