മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പ്രതിഷേധസംഗമവുമായി ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍
1539384
Friday, April 4, 2025 1:10 AM IST
കാസര്‍ഗോഡ്: ഹയര്‍സെക്കന്‍ഡറി മേഖലയിലെ അധ്യാപകരുടെ ജോലി സുരക്ഷയ്ക്കും സര്‍വീസ് കാര്യങ്ങള്‍ക്കും പ്രതികൂലമായി ബാധിക്കുന്ന സ്കൂള്‍ ഏകീകരണ നടപടികള്‍ അവസാനിപ്പിക്കുക, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടേയും മൂല്യനിര്‍ണയത്തിന്റെയും വേതനം വര്‍ധിപ്പിക്കുക, തസ്തികകള്‍ വെട്ടിച്ചുരുക്കി അധ്യാപകരെ അശാസ്ത്രീയമായി ട്രാന്‍സ്ഫര്‍ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിലെ മാര്‍ജിനല്‍ വര്‍ധനവ് അവസാനിപ്പിക്കുക, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആക്കുക, പ്രവേശനപരീക്ഷകളിലെ അശാസ്ത്രീയമായ സമീകരണ നടപടികള്‍ തിരുത്തുക, അധ്യാപകനിയമനങ്ങള്‍ അംഗീകരിക്കുക, ജൂണിയര്‍-സീനിയര്‍ പ്രശ്നം പരിഹരിക്കുക, കോണ്‍ട്രിബ്യൂട്ടറി പെന്ഷന് സമ്പ്രദായം പിന്‍വലിക്കുക, അധ്യാപകരുടെ ഡിഎ കുടിശിക അടക്കമുള്ള ന്യായമായ സര്‍വീസ് ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുക, പന്ത്രണ്ടാം ശമ്പളകമ്മീഷനെ ഉടന്‍ പ്രഖ്യാപിക്കുക, ആര്‍ഡിഡി ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ നാലു ഹയര്‍സെക്കന്‍ഡറി മൂല്യനിര്ണയക്യാമ്പുകളിലും പ്രതിഷേധ സംഗമങ്ങള്‍ ഫെഡറേഷന് ഓഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രതിഷേധസംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം എഎച്ച്എസ്റ്റിഎ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് നിര്‍വഹിച്ചു. ജില്ലാ ചെയര്മാന് സുബിന് ജോസ് അ്യക്ഷതവിച്ചു. റംഷാദ് അബ്ദുള്ള, വത്സലകുമാരി, സോജി കുര്യാക്കോസ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.