ബസ് സംരക്ഷണജാഥ ആരംഭിച്ചു
1539388
Friday, April 4, 2025 1:10 AM IST
കാസര്‍ഗോഡ്: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ബസ് സംരക്ഷണജാഥ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. കെ.മൂസ അധ്യക്ഷതവഹിച്ചു.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ്, പെര്‍മിറ്റ് പുതുക്കി നല്കല്, അനാവശ്യ പിഴ ഈടാക്കല്‍ എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല തിരുമാനം ഉണ്ടാവാത്ത പക്ഷം മേയ് ആദ്യവാരത്തില്‍ അനിശ്ചികാലത്തേക്ക് മുഴുവന്‍ സ്വകാര്യബസുകളും നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നും ഓര്ഗനൈസേഷന് ജാഥ ക്യാപ്റ്റന്‍ ടി.ഗോപിനാഥന് പറഞ്ഞു.
സംസ്ഥാന കോഡിനേറ്റര്‍ നൗഷാദ് ആറ്റുപറമ്പത്ത് സ്വാഗതവും വിദ്യാധരന് മൂകാംബിക നന്ദിയും പറഞ്ഞു.