നീലേശ്വരം നഗരസഭാ ബജറ്റ്: ഹോള്‍സെയില്‍ മാര്‍ക്കറ്റും ടൗണ്‍ സ്ക്വയറും നിര്‍മിക്കും
1537515
Saturday, March 29, 2025 1:56 AM IST
നീലേശ്വരം: ഹോള്‍സെയില്‍ മാര്‍ക്കറ്റും ഹാപ്പിനസ് പാര്‍ക്കും ടൗണ്‍ സ്ക്വയറും നിര്‍മിക്കുമെന്നും നീലേശ്വരം നഗരസഭ ബജറ്റ്. 75,36,54,557 രൂപ വരവും 70,93, 13,838 രൂപ ചെലവും 44,34,0719 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി അവതരിപ്പിച്ചത്.
പ്രധാന പ്രഖ്യാപനങ്ങള്‍
12 കോടി മുടക്കിയ നീലേശ്വരം ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ഈ ഭരണ സമിതിയുടെ കാലത്ത് തന്നെ പൂര്‍ത്തീകരിക്കും
നഗരമധ്യത്തില്‍ 42 സെന്റ് സ്ഥലത്ത് സ്വകാര്യപങ്കാളിത്തത്തോടെ ഹോള്‍സെയില്‍ മാര്‍ക്കറ്റ്
കച്ചേരിക്കടവില്‍ 96 സെന്റ് സ്ഥലത്ത് ഹാപ്പിനസ് പാർക്ക്
പഴയ നഗരസഭ ഓഫീസിന്റെ സ്ഥലവും സമീപത്തുള്ള സ്ഥലവും ഏറ്റെടുത്ത് ടൗണ്‍ സ്ക്വയറും റഫറന്‍സ് ലൈബ്രറിയും സ്ഥാപിക്കും
പേരോലില്‍ ടൗണ്‍ ഹാള്‍
ചെറപ്പുറം ആലിന്‍കീല്‍ ജംഗ്ഷനില്‍ നഗരസഭയുടെ സ്ഥലത്ത് ഓപ്പണ്‍ ഓഡിറ്റോറിയം
നിലവില്‍ കൃഷി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ്
കാര്യങ്കോട് പൂഴിക്കടവില്‍ പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി ബോട്ട് റാമ്പും വിനോദസഞ്ചാരകേന്ദ്രവും
പേരോല്‍ വില്ലേജ് ഓഫീസിനു സമീപം വയോജന വിനോദ കേന്ദ്രവും പകല്‍ വീടും
മാര്‍ക്കറ്റ് ജംഗ്ഷനില്‍ ആധുനിക മത്സ്യമാര്‍ക്കറ്റും അനുബന്ധമായി പബ്ലിക് ടോയിലറ്റും
15 കോടി വകയിരുത്തിക്കൊണ്ട് ദ്രവമാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ്
കോണ്‍വെന്റ് ജംഗ്ഷനില്‍ ഇഎംഎസ് സ്ക്വയര്‍
സംസ്ഥാന ബജറ്റില്‍ 2.5 കോടി അനുവദിച്ച അഴിത്തല ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം
കാര്‍ഷിക-മൃഗസംരക്ഷണമേഖലകള്‍ക്ക് ഒരു കോടി
റീടാറിംഗ്, റോഡ്, ഡ്രൈയിനേജ് നിര്‍മാണത്തിന് 6.5 കോടി രൂപ
സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 50 ലക്ഷം
കായിക മേഖലയുടെ വികസനത്തിന് 59 ലക്ഷം
ആരോഗ്യമേഖലയ്ക്ക് 2.15 കോടി
വയോജനങ്ങളുടെയും കുട്ടിളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന് 1.27 കോടി