കാഞ്ഞങ്ങാട് ഗവ. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പലിന് യാത്രയയപ്പ് നല്കി
1538063
Sunday, March 30, 2025 7:37 AM IST
കാഞ്ഞങ്ങാട്: 33 വർഷത്തെ സേവനത്തിനുശേഷം ഗവ. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരിക്കുന്ന ടി.കെ. ഷൈബിക്ക് പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ, അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ഡോ.ബി.സന്തോഷ്, നഴ്സിംഗ് ഓഫീസർ ഇൻ ചാർജ് സി.ലളിതാംബിക, ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ടി.വി.സ്നേഹലത, സി.പി.കെ. ജയപ്രകാശ്, കെ.വി.ദാമോദരൻ, കെ.സുകുമാരൻ, കെ. മുഹമ്മദ് റിസാൽ, ബിനോയ് ജോൺ, പി.വി.കോമളവല്ലി എന്നിവർ പ്രസംഗിച്ചു.