മൈത്താണി ഗ്രന്ഥാലയത്തിന് ജൈവ വാഴക്കൃഷിയിൽ നൂറുമേനി
1538068
Sunday, March 30, 2025 7:37 AM IST
തൃക്കരിപ്പൂർ: മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃകാ ജൈവ വാഴക്കൃഷിയിൽ നൂറുമേനി വിളവ്. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുകയും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രന്ഥാലയത്തിന് സമീപമുള്ള സ്ഥലത്ത് 100 വാഴക്കന്നുകൾ നട്ടത്.
തമിഴ്നാട്ടിൽ നിന്നെത്തിച്ച ആറ്റുനേന്ത്രൻ എന്ന ഇനം വിത്താണ് ഉപയോഗിച്ചത്. പൂർണമായും ജൈവ രീതിയിലുള്ള പരിപാലനത്തിലൂടെ മികച്ച ഫലം നേടാനായത് അക്ഷരാർത്ഥത്തിൽ മാതൃകാപരമായി. വാഴക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.തമ്പാൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം കെ.വി.കാർത്യായനി,അജാനൂർ കൃഷി ഓഫീസർ സന്തോഷ് കുമാർ ചാലിൽ, പി.രാജഗോപാലൻ, വി.എം.മധുസൂദനൻ, വി.എം.സതീശൻ, വിത്തൻ ബാലൻ, എം.പി.ബിജീഷ്, ടി.ബീന, പി.കെ.ഷീജ, ഇ.ഷീജ, പരങ്ങേൻ സദാനന്ദൻ, യു.കെ.രാഘവൻ, പി.കെ.നന്ദന, മിസ്ദ സന്തോഷ് എന്നിവർ പ്രസംഗിച്ചു.