കടലോര വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വൃത്തിയാക്കി
1537514
Saturday, March 29, 2025 1:56 AM IST
കാസർഗോഡ്: മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, വിവിധ കോളജുകളിലെ ടൂറിസം ക്ലബുകൾ, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കടലോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിച്ചു. അഴിത്തല, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച്, മഞ്ചേശ്വരം കണ്വതീര്‍ഥ, ചെമ്പരിക്ക എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്.
കാസർഗോഡ് ഗവ. കോളജ്, മഞ്ചേശ്വരം ജിപിഎം ഗവ. കോളജ് എന്നിവിടങ്ങളിലെ ടൂറിസം ക്ലബ് വോളണ്ടിയർമാരുടെ സഹകരണത്തോടെ കടലോരങ്ങളൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ആവശ്യകതയും പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട് ബോധവത്കരണവും നടത്തി.