ജില്ലാ തല സെലക്ഷന് ട്രയലുകൾ ഏപ്രില്‍ നാലിന്
1538064
Sunday, March 30, 2025 7:37 AM IST
കാസർഗോഡ്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളിൽ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളിലേക്കും സ്കൂള്‍, കോളജ് സ്പോര്‍ട്സ് അക്കാദമികളിലേക്കും 2025-26 വര്‍ഷം 7,8, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ബിരുദ കോഴ്സുകളിലേക്കും കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള ജില്ലാ തല സെലക്ഷന് ട്രയലുകൾ ഏപ്രില്‍ നാലിന് രാവിലെ എട്ടുമുതൽ കാസര്‍ഗോഡ് നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കും.
ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍, വോളിബോള്‍, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്. താത്പര്യമുള്ളവർ സ്കൂള്‍ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ ഒറിജിനലും പകർപ്പും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം രാവിലെ എട്ടിന് തന്നെ ഹാജരാകണം. ഫോണ്‍: 9946049004.