ചിത്രപ്രദര്‍ശനം ആരംഭിച്ചു
1537519
Saturday, March 29, 2025 1:56 AM IST
കാഞ്ഞങ്ങാട്:പര്‍പ്പിള്‍ കൗ കൂട്ടായ്മയുടെ ചിത്രപ്രദര്‍ശനം ലളിതകല അക്കാദമി ആര്‍ട്ട് ഗാലറയില്‍ ആരംഭിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 28 ചിത്രകാരന്മാര് പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ 65 ചിത്രങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്. ക്രാഫ്റ്റ് വിദഗ്ധ ബിന്ദു പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.
അരവിന്ദാക്ഷന് സദ്ഗമയ അധ്യക്ഷതവഹിച്ചു സുകുമാരന്‍ പെരിയച്ചൂര്‍, ബാലഗോപാലന് കാഞ്ഞങ്ങാട്, ഇ.വി.ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ച. ഷബ ബാബു സ്വാഗതവും സിമി കൃഷ്ണന് നന്ദിയും പറഞ്ഞു. ഏപ്രില്‍ രണ്ടു വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെ പ്രദര്‍ശനം ഉണ്ടാകും.