സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: സംസ്ഥാനതല ഉദ്ഘാടനം കാലിക്കടവിൽ
1537513
Saturday, March 29, 2025 1:56 AM IST
പിലിക്കോട്: സംസ്ഥാന സർക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 21 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ സംസ്ഥാന തല ഉദ്ഘാടനം പിലിക്കോട് കാലിക്കടവ് മൈതാനത്ത് നടക്കും.
21 ന് രാവിലെ 10 ന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ വച്ച് മുഖ്യമന്ത്രി വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കളും വിദ്യാര്‍ഥികളും കലാസാംസ്കാരിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. മേളയുടെ സംഘാടക സമിതി യോഗം കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിൽ എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കളക്ടര്‍ കെ.ഇമ്പശേഖർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ലക്ഷ്മി, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. അജിത് കുമാര്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, ഇ.കുഞ്ഞിരാമൻ, രവീന്ദ്രൻ മാണിയാട്ട്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കരീം ചന്തേര, സുരേഷ് പുതിയേടത്ത്, വി.വി. ഗോവിന്ദന്, വി.കെ. രമേശന്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന് എന്നിവർ പ്രസംഗിച്ചു.