സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
1538066
Sunday, March 30, 2025 7:37 AM IST
പനത്തടി: റാണിപുരം വനസംരക്ഷണ സമിതി കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ പെരുതടിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം രാധ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.ശേഷപ്പ, അഹല്യ ഫൗണ്ടേഷൻ പിആർഒ പ്രഭാകരൻ വാഴുന്നോറടി, ഡോ.ഷർവീന നൈസി, വനസംരക്ഷണ സമിതി സെക്രട്ടറി ഡി.വിമൽരാജ്, ട്രഷറർ എം.കെ.സുരേഷ്, കെ.രതീഷ്, ജി.എസ്. പ്രവീൺകുമാർ, കെ.സുരേഷ് പെരുതടി എന്നിവർ പ്രസംഗിച്ചു.