കാസര്‍ഗോഡ് നഗരസഭാ ബജറ്റ്: ആരോഗ്യമേഖലയ്ക്ക് ഊന്നല്‍
1537170
Friday, March 28, 2025 12:53 AM IST
കാസര്‍ഗോഡ്: ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്കി കാസര്‍ഗോഡ് നഗരസഭ ബജറ്റ്. 73,79,00, 948 കോടി രൂപ വരവും 67.24,67, 530 കോടി രൂപ ചെലവും 6,54,33, 418 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റാണ് വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അവതരിപ്പിച്ചത്.
പ്രധാന പ്രഖ്യാപനങ്ങള്‍
ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനത്തിനും മരുന്ന് വാങ്ങല്‍, പാലിയേറ്റീവ് കെയര്‍ എന്നീ പദ്ധതികള്‍ക്കും രണ്ടുകോടി, അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നസ് സെന്ററുകള്‍ക്ക് 50 ലക്ഷം, ആയുര്‍വേദ ആശുപത്രിയില്‍ നെറ്റ്വര്‍ക്ക് സംവിധാനം ഒരുക്കുന്നതിന് ഒന്നരലക്ഷം
ഭവനരഹിതര്‍ക്ക് ഭവനനിര്‍മാണത്തിനായി 2.32 കോടി
മുഴുവന്‍ വാര്‍ഡുകളിലെയും റോഡ്, ഓവുചാല്‍, നടപ്പാത പുനരുദ്ധാരണത്തിന് 6.17 കോടി
തെരുവ് വിളക്കുകളുടെ പരിപാലനം, വൈദ്യുതി ചാര്‍ജ് ഒടകകല്, തെരുവ് വിളക്ക് വൈദ്യുതി ലൈന്‍ ദീര്‍ഘിപ്പിക്കല്‍ എന്നിവയ്ക്ക് 2.63 കോടി
പാങ്ങുള്ള പഴത്തോട്ടം ചേലുള്ള പൂന്തോട്ടം പദ്ധതിയില്‍ ഡ്രാഗണ്‍ ഫ്രൂട്ട്, റമ്പൂട്ടാന്‍, പപ്പായ, മുല്ല, ചെണ്ടുമല്ലി പോലുള്ള എന്നിവ കൃഷി ചെയ്യുകയും വില്പന നടത്താനായി ആഴ്ചയിലൊരിക്കല്‍ കാര്‍ഷികചന്ത
വനിതകള്‍ക്കായി ഫുഡ് ഫെസ്റ്റ്, അലക്ക് യൂണിറ്റ്, മ്യൂസിക് ബാന്‍ഡ്, ആഭരണ യൂണിറ്റ്, ടൈലറിംഗ് ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് എന്നിവയ്ക്കായി 50 ലക്ഷം
നെല്ലിക്കുന്ന് ബീച്ചില്‍ ബീച്ച് ഫെസ്റ്റ് നടത്തും. സാംസ്കാരിക പരിപാടികള്‍, ബുക്ക് ഫെയര്‍, വിവിധ കായിക മത്സരങ്ങള്‍, ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങിയവ ഒരുക്കും
പട്ടികവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 1.15 കോടി
മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പും ഫര്‍ണിച്ചറും വാങ്ങാന്‍ 7.98 ലക്ഷം
വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര, പോഷകാഹാരം എന്നിവയ്ക്ക് 13 ലക്ഷം
തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറില്‍ ആധുനിക രീതിയിലുള്ള റിസോര്‍ട്ട്, ഫുട്ബോള്‍ ഗ്രൗണ്ട്, കഫേ, ഫോട്ടോ പോയിന്റ്, ഓപ്പണ്‍ സ്റ്റേജ്, ഫിഷിംഗ് പോയിന്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതി