ഒന്നിച്ചണിച്ചേർന്നു; ശുചിത്വ വെള്ളരിക്കുണ്ടിനായി
1537174
Friday, March 28, 2025 12:53 AM IST
വെള്ളരിക്കുണ്ട്: ഹരിതം വെള്ളരിക്കുണ്ടിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളും സാമൂഹിക പ്രവർത്തരുമായി സഹകരിച്ചു വെള്ളരിക്കുണ്ട് ടൗൺ ശുചീകരണ പ്രവർത്തനം നടത്തി. രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിൽ ടൗണിൽ നിന്നും നിരവധി ചാക്കുകളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.അബ്ദുൾ ഖാദർ, വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ ബാബു കല്ലറക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ സാജു സെബാസ്റ്റ്യൻ, തോമസ്, ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ ടൗണിലെ ഡ്രൈവർമാർ,പൊതുപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് സ്വാഗതവും വാർഡ് മെംബർ കെ.ആർ.വിനു നന്ദിയും പറഞ്ഞു.