കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്: ലക്ഷ്യം അതിദ്രരില്ലാത്ത നഗരസഭ
1537169
Friday, March 28, 2025 12:53 AM IST
കാഞ്ഞങ്ങാട്: അതിദരിദ്രരില്ലാത്ത നഗരസഭയായി കാഞ്ഞങ്ങാടിനെ മാറ്റുമെന്നും ഇതിനായി ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുമെന്നും നഗരസഭ ബജറ്റ്. 76.61 കോടി രൂപ വരവും 41.21 കോടി ചെലവും 35.40 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ്ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അവതരിപ്പിച്ചത്.
തരിശുരഹിത ഹരിതനഗരസഭ എന്ന ലകഷയം നേടിയെടുക്കുന്നതിന്റെ ഭാഗമായി കൃഷി ഉടമകളുടെ സമ്മതത്തോടെ തരിശുനിലങ്ങള്‍ കാര്‍ഷിക കര്‍മസേനയുടെ സഹായത്തോടെ കൃഷിഭൂമിയാക്കി മാറ്റും. തൊഴിലില്ലായ്മരഹിത നഗരസഭയാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും ഒട്ടേറെ പദ്ധതികള്‍ ബജറ്റിലുണ്ട്.
ടൗണില്‍ ദേശീയ സംസ്ഥാന തലത്തിലുള്ള വലിയ പരിപാടികള്‍ക്ക് വേദിയാകാന്‍ കഴിയുംവിധം വിപുലമായ കണ്വെന്ഷന് സെന്റര്‍ ഇല്ലാത്തത് പരിമിതിയായി കാണുന്നു. ഇതിനായി പുതിയ ടൗണ്‍ഹാള്‍ നിര്‍മാണത്തിന് ഡിപിആര്‍ തയ്യാറാക്കും.
കോട്ടച്ചേരി ടൗണിലും ആലാമിപ്പള്ളി ബസ് സ്റ്റാന്റിന് മുമ്പിലും യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിക്കും. ഇതുവഴി ഗതാഗതക്കുരുക്കിനും പരിഹാരമാകും.