ജില്ലയിലെ നാലു താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് ഇന്ന്
1511554
Thursday, February 6, 2025 1:47 AM IST
കാസര്‍ഗോഡ്: റേഷന്‍ കടകളില്‍ അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് ജില്ലയിലെ നാലു താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ഇന്നു രാവിലെ 10 മുതല്‍ ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കും.
കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടക്കുന്ന പ്രധിഷേധ പ്രകടനം കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച് ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് എത്തിച്ചേരും. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ പ്രകടനം ബന്തിയോട് ജംഗ്ഷനില്‍ നിന്നാരംഭിച്ച് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് എത്തിച്ചേരും. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യും.
വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ പ്രകടനം വെള്ളരിക്കുണ്ട് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച് വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് എത്തിച്ചേരും. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ ഉദ്ഘാടനം ചെയ്യും.
കാസര്‍ഗോഡ് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടക്കുന്ന പ്രധിഷേധ പ്രകടനം എംജി റോഡ് മെട്രോ ഹോട്ടല്‍ പരിസരത്തുനിന്നാരംഭിച്ച് കാസര്‍ഗോഡ് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് എത്തിച്ചേരും. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും.