കുട്ടികളുടെ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ഇന്ന്
1510594
Sunday, February 2, 2025 8:15 AM IST
കാസര്‍ഗോഡ്: ജില്ലാപഞ്ചായത്തിന്റെ സ്ഥിരം നാടകവേദിയായ സണ്‍ഡേ തിയേറ്ററിന്റെ ബാനറില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന കുട്ടികളുടെ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ഇന്നു പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിക്കും.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സിനിമയുടെ ഭാഗമാകും. സിനിമയുടെ ഭാഗമായി കുട്ടികള്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. മാര്‍ച്ച് അവസാനവാരം സിനിമ റിലീസ് ചെയ്യും. തിരക്കഥ, സംവിധാനം ഗോപി കുറ്റിക്കോല്‍, കാമറ മനോജ് കെ. സേതു, വരികള്‍ സേതുമാധവന് പാലാഴി, സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രന്, കല അനന്തകൃഷ്ണന്, ക്രിയേറ്റീവ് ഡയറക്ടര്‍ അനൂപ് രാജ്, അസോസിയേറ്റ് ഡയറക്ടര്‍ ജി.സതീഷ് ബാബു എന്നിവരാണ് പിന്നണിയില്‍. സന്തോഷ് കീഴാറ്റൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ അഭിനയിക്കും.