കേന്ദ്ര ബജറ്റ് കാർഷികമേഖലയെ തഴഞ്ഞു: കേരള കോൺഗ്രസ്-എം
1510687
Monday, February 3, 2025 12:53 AM IST
കാസർഗോഡ്: ഇത്തവണത്തെ കേന്ദ്ര ബജറ്റ് കാർഷിക മേഖലയെയും കാസർഗോഡ് ജില്ലയേയും പൂർണമായും അവഗണിക്കുന്നതാണെന്ന് കേരള കോൺഗ്രസ് - എം ജില്ലാ ഭാരവാഹികളുടെ യോഗം വിലയിരുത്തി.
എയിംസിനു വേണ്ടി കഴിഞ്ഞ കുറേ വർഷങ്ങളായുള്ള കാസർഗോട്ടെ ജനങ്ങളുടെ മുറവിളി തീർത്തും അവഗണിക്കപ്പെട്ടിരിക്കുകയാണ്. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില, കർഷകരുടെ വായ്പ എഴുതി തള്ളൽ തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജോയി മൈക്കിൾ, ഡാനിയൽ ഡിസൂസ, സെക്രട്ടറിമാരായ ബിജു തുളിശേരി, ഷിനോജ് ചാക്കോ, ചാക്കോ തെന്നിപ്ലാക്കൽ, സിജി കട്ടക്കയം, സുധീർ കാസർഗോഡ്, ജോസ് കയത്തുംകര എന്നിവർ പ്രസംഗിച്ചു.