ചീമേനിയിലെ സ്വർണ കവർച്ചക്കാർ രക്ഷപ്പെട്ടത് നീലേശ്വരം വഴി
1511549
Thursday, February 6, 2025 1:47 AM IST
ചീമേനി: ചീമേനിയിൽ വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങളും വെള്ളി പാത്രങ്ങളും കവർച്ച ചെയ്ത സംഘം രക്ഷപ്പെട്ടത് നീലേശ്വരം വഴി. ചീമേനി പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നിരവധി നിരീക്ഷണ കാറകളുടെ പരിശോധനയിലാണ് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നാലംഗങ്ങളുള്ള കവർച്ചാ സംഘം രണ്ടുതവണ എത്തി മടങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
ഗുജറാത്തിൽ ജോലി ചെയ്തു വരുന്ന മുകേഷ് കുടുംബത്തോടൊപ്പം കണ്ണൂരിലെ തറവാട് വീട്ടിൽ പോയി മടങ്ങിയെത്തുമ്പോഴാണ് കവർച്ച നടന്നത് മനസിലാക്കുന്നത്.
വീടിന്റെ വാതിൽ തകർത്ത് 45 പവൻ സ്വർണാഭരണങ്ങളും വെള്ളി പാത്രങ്ങളും ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. വീട്ടിലെ പശു പരിപാലനത്തിന്റെ ചുമതല വഹിച്ചിരുന്ന നേപ്പാൾ സ്വദേശി ചക്രാ ഷാഹിയെയും ഭാര്യ ഇഷ ചൗധരി അഗർവാളിനെയും സംഭവത്തിന് ശേഷം കാണാനില്ല.