ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു; കോളംകുളം ജംഗ്ഷൻ ഇരുട്ടിൽ
1511180
Wednesday, February 5, 2025 1:03 AM IST
കരിന്തളം: മൂന്നു ർഷം മുമ്പ് ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ കോളംകുളം ജംഗ്ഷൻ ഇരുട്ടിലായി. വിളക്കുകാലിലെ ഓരോ വിളക്കുകളായി മങ്ങുകയും മിന്നുകയും ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
എന്നാൽ, അവസാനത്തെ വിളക്കും പൂർണമായി അണഞ്ഞിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.