സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു കാഞ്ഞങ്ങാട്ട് തുടക്കം
1511177
Wednesday, February 5, 2025 1:03 AM IST
കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു കാഞ്ഞങ്ങാട്ട് തുടക്കം. കാഞ്ഞങ്ങാട്-മാവുങ്കാല്‍ റോഡിലുള്ള എസ്ബിഐക്ക് സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ രാവിലെ
9.30നു മുന്‍ കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന് പതാകയുയര്‍ത്തും. 10നു പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി.പി. രാമകൃഷ്ണന് എംഎല്‍എ, ആനാവൂര്‍ നാഗപ്പന്, പി.കെ. ബിജു എന്നിവര്‍ സമ്മേളനത്തില്‍ മുഴുനീളം പങ്കെടുക്കും.
ഇന്നലെ ജില്ലയിലെ 32 രക്തസാക്ഷികുടീരങ്ങളില്‍ നിന്നു പുറപ്പെട്ട കൊടി, കൊടിമര, ദീപശിഖാ ജാഥകള്‍ വൈകുന്നേരം ആലാമിപ്പള്ളിയില്‍ സംഗമിച്ചു.
അത്ലറ്റുകളുടെയും റെഡ് വോളന്റിയർമാരുടെയും ബൈക്ക് റാലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ നോര്‍ത്ത് കോട്ടച്ചേരിയിലെ പൊതുസമ്മേളന നഗരിയിലെത്തി. തുടര്‍ന്ന് സംഘാടകസമിതി ചെയര്മാന് വി.വി. രമേശന് പതാകയുയര്‍ത്തി.