പോലീസുകാരെ ടിപ്പര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍
1511550
Thursday, February 6, 2025 1:47 AM IST
കാഞ്ഞങ്ങാട്: അനധികൃതമായി ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്തുന്നത് തടയാന്‍ ശ്രമിച്ച പോലീസ് സംഘത്തിന്റെ വാഹനത്തില്‍ ടിപ്പര്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, ഇടിച്ചതിന് ശേഷം ടിപ്പര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് അനന്തംപള്ള സ്വദേശി എന്‍.പി. മുഹമ്മദ് ഫാസിലിനെയാണ് (24) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 30നു പുലര്‍ച്ചെ 1.30ഓടെ കാഞ്ഞങ്ങാട് കിഴക്കുംകരയിലാണ് കേസിനാസ്പദമായ സംഭവം. ഇടിയുടെ ആഘാതത്തില്‍ എസ് സിപിഒ അശോകന് തുളിച്ചേരിയുടെ കൈക്ക് പരിക്കേല്‍ക്കുകയും പോലീസ് വാഹനത്തിനു സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.