നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി
1510693
Monday, February 3, 2025 12:53 AM IST
പിലിക്കോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. പിലിക്കോട് ബ്ലോക്ക് ഹാളിൽ നടന്ന സെമിനാർ എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ.കെ.രാജ്മോഹൻ, ഡോ.രാധിക സോമൻ എന്നിവർ പദ്ധതിരേഖ എംഎൽഎയിൽ നിന്നും ഏറ്റുവാങ്ങി. കില ഫാക്കൽട്ടി അംഗം പപ്പൻ കുട്ടമത്ത് പദ്ധതി ആസൂത്രണം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ശകുന്തള, എം. മനു, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. സുമേഷ്, കെ. അനിൽ കുമാർ, വി.വി. സുനിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.കെ. ബാവ, പി.പി. പ്രസന്നകുമാരി, സി.വി. പ്രമീള, വി.വി. സജീവൻ, എ.ജി. അജിത്ത് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. നജീബ്, സെക്രട്ടറി ടി.രാഗേഷ്, കെ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.