ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1510940
Tuesday, February 4, 2025 2:09 AM IST
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിടം 23നു രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് മുന്നില്‍ കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത അമ്മയും കുഞ്ഞും ശില്പത്തിന്റെ പ്രകാശനം, ജില്ലാ ജൈവ വൈവിധ്യ പുരസ്ക്കാര പ്രഖ്യാപനവും വിതരണവും ജില്ലാതലത്തില്‍ ടൂറിസം സര്‍ക്യൂട്ട് അവതരണം, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണം, സ്കൂളുകള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം തുടങ്ങി വിവിധ പരിപാടികളും നടക്കും. ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്ന്നസംഘാടകസമിതി രൂപീകരണയോഗത്തില്‍ യോഗത്തില്‍ പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു നന്ദിയും പറഞ്ഞു.