പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഉപകരണങ്ങൾ കൈമാറി
1511179
Wednesday, February 5, 2025 1:03 AM IST
കരിന്തളം: ബാങ്ക് ഓഫ് ബറോഡ കാലിച്ചാമരം ശാഖയുടെ ആഭിമുഖ്യത്തിൽ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വിവിധ ഉപകരണങ്ങൾ നല്കി. കരിന്തളം ഫിസിയോതെറാപ്പി സെന്ററിൽ നടന്ന പരിപാടി കിനാനൂർ-കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജർ എസ്.എച്ച്. പാർവതി സൊസൈറ്റി പ്രസിഡന്റ് കെ.പി. നാരായണന് ഉപകരണങ്ങൾ കൈമാറി.
ഫിസിയോതെറാപ്പി സെന്ററിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന തെറാപ്പിസ്റ്റ് സഫീദ കാരക്കലിന് യാത്രയയപ്പും അനുമോദനവും നല്കി. കരിന്തളം ഗവ. കോളജ് പ്രിൻസിപ്പൽ കെ. വിദ്യ ഉപഹാരം നല്കി. കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജിന, സൊസൈറ്റി സെക്രട്ടറി എൻ.സി. നളിനാക്ഷൻ, ഡയറക്ടർ സി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.