പ്രസവത്തിനു പിന്നാലെ യുവതിയും കുഞ്ഞും മരിച്ചു
1511101
Tuesday, February 4, 2025 10:52 PM IST
കാഞ്ഞങ്ങാട്: പ്രസവത്തിനു പിന്നാലെ അമിത രക്തസ്രാവം അനുഭവപ്പെട്ട യുവതിയും കുഞ്ഞും മരിച്ചു. പള്ളിക്കര ചേറ്റുകുണ്ടിലെ സാഗറിന്റെ ഭാര്യ ദീപയും (30) കുഞ്ഞുമാണ് മരിച്ചത്. രണ്ടാമത്തെ പ്രസവമായിരുന്നു.
തിങ്കളാഴ്ചയാണ് നോർത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകുന്നേരം പ്രസവത്തിനു പിന്നാലെതന്നെ കുഞ്ഞ് മരിക്കുകകയായിരുന്നു. തുടർന്ന് അമിത രക്തസ്രാവമുണ്ടായ ദീപയെ ഉടൻ തന്നെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേക്കൽ പോലീസ് കേസെടുത്തു. സായ ഏക മകളാണ്.