അഷ്ടബന്ധ നവീകരണകലശ മഹോത്സവം
1511181
Wednesday, February 5, 2025 1:03 AM IST
ബളാൽ: ബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശ മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആധ്യാത്മിക സമ്മേളനം ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എടനീർ മഠത്തിലെ സ്വാമി സച്ചിദാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണവും ക്ഷേത്ര തന്ത്രി കീക്കാംകോട്ട് ഉച്ചില്ലത്ത് പദ്മനാഭ തന്ത്രി മുഖ്യപ്രഭാഷണവും നടത്തി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ ഉപഹാരം നല്കി ആദരിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ വി. മാധവൻ നായർ അധ്യക്ഷത വഹിച്ചു.
ബളാൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജയിംസ് മൂന്നാനപ്പള്ളി, കല്ലംചിറ ജുമാ മസ്ജിദ് ഖതീബ് മുഹമ്മദ് ഷെരീഫ് അൽ അസ്നവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രേഖ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു രാവിലെ ആറു മുതൽ വിവിധ താന്ത്രിക ചടങ്ങുകൾ, മാതൃവന്ദനം, മഹാപൂജ എന്നിവയും രാത്രി വിവിധ കലാപരിപാടികളും നടക്കും.