ബളാൽ ഭഗവതി ക്ഷേത്രത്തിൽ നവീകരണ കലശ മഹോത്സവത്തിന് തുടക്കമായി
1510689
Monday, February 3, 2025 12:53 AM IST
വെള്ളരിക്കുണ്ട്: ബളാൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിനും പ്രതിഷ്ഠാദിനാഘോഷങ്ങൾക്കും തുടക്കമായി. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിവിധ മാതൃസമിതികളുടെ നേതൃത്വത്തിൽ കൊട്ടക്കാട് കാവിൽ നിന്ന് ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു.
ഇന്ന് രാവിലെ 11 ന് നടക്കുന്ന ക്ഷേത്രേശ സംഗമം സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് സച്ചിദാനന്ദ സ്വാമികൾക്ക് വരവേല്പ്. ആധ്യാത്മിക സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എംഎൽഎ മുഖ്യാതിഥിയാകും. തുടർന്ന് വിവിധ കലാപരിപാടികൾ. നാലിന് രാവിലെ മുതൽ വിവിധ താന്ത്രിക ചടങ്ങുകൾ, അക്ഷരശ്ലോക സദസ്. തുടർന്ന് ഇരിങ്ങാലക്കുട ഒ.എസ്. സതീഷിന്റെ ആധ്യാത്മിക പ്രഭാഷണം.
ആറിന് രാത്രി ഒൻപത് മണിക്ക് തിരുവനന്തപുരം ശ്രീനന്ദനയുടെ യാനം നാടകം. ഏഴിന് വിവിധ താന്ത്രിക ചടങ്ങുകൾ. രാത്രി 8.30 ന് കോട്ടക്കൽ കഥകളി സംഘത്തിന്റെ ദക്ഷയാഗം കഥകളി. എട്ടിന് വൈകിട്ട് നാലിന് രഥാരോഹണം, കാഴ്ച്ച ശീവേലി, രഥോത്സവം. രാത്രി ഏഴിന് കാഴ്ച്ചവരവ് ഘോഷയാത്ര, എഴുന്നള്ളത്ത്, തിടമ്പ് നൃത്തം. ഒന്പതിന് കളിയാട്ട ഉത്സവം, വിവിധ തെയ്യങ്ങളുടെ പുറപ്പാട്, മെഗാ മ്യൂസിക്കൽ നൈറ്റ്. 10 ന് രാവിലെ 10 30 മുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട്.