സംസ്ഥാന സീനിയര്‍ കബഡിയിൽ കാസര്‍ഗോഡ് ജേതാക്കള്‍
1510690
Monday, February 3, 2025 12:53 AM IST
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് കബഡി ടെക്നിക്കല്‍ കമ്മിറ്റിയും ഷാര്‍ക്ക് ഫ്രണ്ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബും സംയുക്തമായി പടന്നക്കാട് സംഘടിപ്പിച്ച സംസ്ഥാന സീനിയര്‍ പുരുഷ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ കാസര്‍ഗോഡ് ജില്ല ജേതാക്കളായി.
ഫൈനലില്‍ എറണാകുളത്തെയ് തോല്പിച്ചത്. സമാപന സമ്മേളനം ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. ഇ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്മാന് ജോയി ജോസഫ്, ജനറല്‍ കണ്‍വീനര്‍ പവിത്രന് ഞാണിക്കടവ്, സ്റ്റേറ്റ് കബഡി ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് ജഗദീഷ് കുമ്പള, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.വി. ബാലന്, സ്റ്റേറ്റ് കബഡി ടെക്നിക്കല്‍ കമ്മിറ്റി അംഗം അനില്‍ ബങ്കളം, ജയരാജ് പടന്നക്കാട്, സത്യന് പടന്നക്കാട്, കെ.വി.ടി. വിജേഷ്, ചന്ദ്രന് ഞാണിക്കടവ്, ബാബു മങ്കത്ത്, എം.എന്‍. ശ്രീനിവാസന്, ടി. കൃഷ്ണന്, വി.ജി. സജി, കൃഷ്ണദേവ് എന്നിവര്‍ പ്രസംഗിച്ചു.