അർബൻ ബാങ്ക് ശാഖ ആരംഭിച്ചു
1510099
Saturday, February 1, 2025 2:08 AM IST
വെള്ളരിക്കുണ്ട്: നീലേശ്വരം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ അഞ്ചാമത് ബ്രാഞ്ചായ വെള്ളരിക്കുണ്ട് ബ്രാഞ്ച് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. എടിഎം കൗണ്ടര്‍ എം. രാജഗോപാലന്‍ എംഎല്‍എയും സ്ട്രോംഗ് റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മിയും യുപിഐ സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് ചെയര്മാന് കെ.പി. സതീഷ്ചന്ദ്രനും ലോക്കര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയവും ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത കംപ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. അസി. രജിസ്ട്രാര്‍മാരായ പി. ലോഹിതാക്ഷന് ആദ്യനിക്ഷേപം സ്വീകരിക്കുകയും ബിജു നാരങ്ങാപുറത്ത് ആദ്യവായ്പാ വിതരണവും നടത്തി. സിഇഒ എം.വി. രാജീവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.