തയ്യേനി ലൂർദ്മാതാ പള്ളിയിൽ തിരുനാൾ ഇന്നു മുതൽ
1511552
Thursday, February 6, 2025 1:47 AM IST
തയ്യേനി: ലൂർദ് മാതാ പള്ളിയിൽ തിരുനാൾ ഇന്നു മുതൽ 16 വരെ നടക്കും. ഇന്നു വൈകുന്നേരം 4.15ന് കൊടിയേറ്റ്. 4.30ന് പ്രസുദേന്തി സമർപ്പണം, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ. മാണി മേൽവെട്ടം കാർമികനാകും. നാളെ മുതൽ 14 വരെ വൈകുന്നേരം 4.30ന് പ്രസുദേന്തി സമർപ്പണം, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന എന്നിവ നടക്കും.
വിവിധ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. മാത്യു ചൊള്ളന്പുഴയിൽ ഒസിഡി, ഫാ. ആന്റണി പെരുന്പള്ളിക്കുന്നേൽ ഒസിഡി, ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ, ഫാ. ജോൺസൺ പുലിയുറുന്പിൽ, ഫാ. മാർട്ടിൻ പാഴൂപ്പറന്പിൽ, ഫാ. ബെന്നി ഇടയത്ത്, തയ്യിൽ തോമാ കത്തനാർ, ഫാ. ജോസഫ് മടപ്പാംതോട്ടുകുന്നേൽ എന്നിവർ കാർമികരാകും.
എട്ടിന് വൈകുന്നേരം 6.30ന് വാഹന വെഞ്ചരിപ്പ്, 11ന് രാവിലെ 9.30ന് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ, 10ന് വിശുദ്ധ കുർബാന, രാത്രി 7.30ന് പാച്ചോർ നേർച്ച, 14ന് രാത്രി ഏഴിന് കലാസന്ധ്യ എന്നിവ നടക്കും.15ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയ്ക്ക് ഫാ. ഐസക് മറ്റത്തിൽ കാർമികത്വം വഹിക്കും. 6.45ന് ടൗൺ മരിയൻ കുരിശുപള്ളിയിലേക്ക് വിശ്വാസ പ്രഘോഷണ റാലി.
ഫാ. അഗസ്റ്റ്യൻ ചക്കാംകുന്നേൽ വചനസന്ദേശം നൽകും. രാത്രി ഒന്പതിന് സംഗീതവിരുന്ന്.
16ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ഫാ. തോമസ് നീണ്ടൂർ മുഖ്യകാർമികനാകും. തുടർന്ന് ലൂർദ് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, ഉച്ചയ്ക്ക് 12ന് സമാപനാശിർവാദം, സ്നേഹവിരുന്ന്.