വന്യമൃഗ ആക്രമണങ്ങൾക്കെതിരെ നിരന്തര സമരത്തിന് കർഷക കോൺഗ്രസ്
1510598
Sunday, February 2, 2025 8:15 AM IST
കാഞ്ഞങ്ങാട്: വന്യമൃഗ ആക്രമണങ്ങൾക്കെതിരെ സർക്കാർ കൃത്യമായ നടപടികള്‍ എടുക്കുന്നതുവരെ നിരന്തര സമരത്തിനിറങ്ങുമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഈ മാസം 10 ന് സെക്രട്ടേറിയറ്റ് നടയിൽ രാപകൽ നിരാഹാര സത്യഗ്രഹം നടത്തും. എട്ടിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ബോവിക്കാനത്ത് നടത്തുന്ന നിരാഹാരസമരം വിജയിപ്പിക്കുന്നതിന് വിപുലമായ തയാറെടുപ്പുകൾ നടത്താനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സോജൻ കുന്നേൽ, കെ.എ.ജോയി, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ്, സെക്രട്ടറിമാരായ പ്രഭാകരൻ ചീമേനി, പി. ബാലകൃഷ്ണൻ, ടി. കണ്ണൻ, സി.വി. ബാലകൃഷ്ണൻ, കെ.എ. ഏബ്രഹാം, നിയോജക മണ്ഡലം പ്രസിഡന്റുമാരായ നോബിൾ മാത്യു, സാബു ഏബ്രഹാം, സി.എ. ബാബു, അബ്ദുൾ റഹ്മാൻ എന്നിവര്‍ പ്രസംഗിച്ചു.