വയോജന സംഗമം നടത്തി
1511551
Thursday, February 6, 2025 1:47 AM IST
തൃക്കരിപ്പൂർ: ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃക്കരിപ്പൂർ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ വയോജനസംഗമം അഡീഷണൽ ജില്ലാ ജഡ്ജും ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ പി.എം. സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, സ്ഥിരം സമിതി അധ്യക്ഷ എം. സൗദ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്തംഗം സി. ചന്ദ്രമതി, പി.വി. മോഹനൻ, പി.എം. പ്രകാശ്, പി. അരവിന്ദൻ, സി.എച്ച്. സുനന്ദ, എൻ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജീവൻ ക്ലാസെടുത്തു.