കാസര്‍ഗോഡ്, മഞ്ചേശ്വരം ബ്ലോക്കുകളുടെ ഭൂജലലഭ്യത പഠിച്ച് കര്‍മപദ്ധതികള്‍ തയാറാക്കും
1510595
Sunday, February 2, 2025 8:15 AM IST
കാസര്‍ഗോഡ്: ജില്ലാ ഹരിതകേരളം മിഷന് ജില്ലാതല സാങ്കേതിക സമിതിയുടെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നീരുറവ് സാങ്കേതിക സമിതിയുടെയും സംയുക്ത യോഗം ചേര്‍ന്നു.
ജില്ലാ ജലബജറ്റ് പുതുക്കി കൂടുതല്‍ മെച്ചപ്പെടുത്താനും ജലസുരക്ഷാ പ്ലാന്‍ അനുസരിച്ച് മണ്ണ് ജല സംരക്ഷണ, നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും വകുപ്പുകളും എറ്റെടുക്കുന്നതിനും ജില്ലാ ഹരിതകേരളം മിഷന് ജില്ലാതല സാങ്കേതിക സമിതയുടെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നീരുറവ് സാങ്കേതിക സമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. തീരദേശ ബ്ലോക്കായ കാസർഗോഡ്, മഞ്ചേശ്വരം ബ്ലോക്കുകളുടെ ക്രിട്ടിക്കല്‍, സെമി ക്രിട്ടിക്കല്‍ അവസ്ഥ സംബന്ധിച്ച് വിശദമായ പഠനം നടത്തി കര്‍മപദ്ധതികള്‍ തയാറാക്കും. കേന്ദ്ര ഭൂജല ബോര്‍ഡിന്റെയും കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം നേതൃത്വത്തില്‍ പഠനം നടത്താന്‍ ജില്ലാ പഞ്ചായത്ത് മുഖേന പദ്ധതി തയാറാക്കും.
ജലഗുണനിലവാര പരിശോധന ലാബുകള്‍ കൂടുതല്‍ സ്കൂളുകളില്‍ ആരംഭിക്കും. ക്രിട്ടിക്കല്‍, സെമിക്രിട്ടിക്കല്‍ ബ്ലോക്കുകകളിലെ എല്ലാ നീര്‍ച്ചാലുകളും ഹരിതകേരളം മിഷന് മുഖേന മാപ്പത്തോണ്‍ നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കും. മാപ്പിംഗിനുള്ള പ്രോജക്ട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള മഴവെള്ള സംഭരണി നവീകരിച്ച് പ്രവര്‍ത്തനയോഗ്യമാക്കും. സാധ്യതപഠനം നടത്താന്‍ പ്രത്യേകകമ്മിറ്റിയെ തീരുമാനിക്കും. സ്കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികളുടെ ഉപയോഗക്ഷമത വിലയിലുത്തി പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നവ എറ്റെുടുക്കും. സ്ഥാപനങ്ങളിലും സ്കൂളുകളിലും മഴവെള്ള സംഭരണ സംവിധാനം ഏര്‍പ്പെടുത്തുകയും പൊതുകുളങ്ങളും കിണറുകളും ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുകയുംചെയ്യും.
ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി.അരുണ്‍ദാസ്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ലാലി ജോര്‍ജ്, ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.ടി. സഞ്ജീവ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജില്ലാ പഞ്ചായത്ത് എന്‍. ഷൈനി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എച്ച്. ദ്വര, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ശ്യാമലക്ഷ്മി, എഇഇ ഇറിഗേഷന്‍ ഇ.കെ.അര്ജുനന്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റഅ്രഅ നസിയ ഷെരീഫ്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.