ശരത്ലാൽ - കൃപേഷ് രക്തസാക്ഷി ദിനാചരണത്തിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും
1510688
Monday, February 3, 2025 12:53 AM IST
പെരിയ: ഈ മാസം 17 ന് പെരിയയിൽ നടക്കുന്ന ശരത് ലാൽ - കൃപേഷ് രക്തസാക്ഷി ദിനാചരണത്തിലും അനുസ്മരണ സമ്മേളനത്തിലും കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുമടക്കമുള്ള നേതാക്കൾ സംബന്ധിക്കും.
പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയ കമ്മ്യൂണിറ്റി ഹാളിൽ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു.
കൊലയാളികൾക്ക് സംരക്ഷണം നൽകുന്ന സിപിഎമ്മിന് ജനങ്ങളുടെ താക്കീതായിരിക്കും പരിപാടിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ചെയർമാനും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ കൺവീനറും യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ ട്രഷററുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.
എ. ഗോവിന്ദൻ നായർ, രമേശൻ കരുവാച്ചേരി, കരിമ്പിൽ കൃഷ്ണൻ, പി.ജി. ദേവ്, സാജിദ് മൗവൽ, ബി.പി. പ്രദീപ് കുമാർ, ജയിംസ് പന്തമാക്കൽ, എം.സി. പ്രഭാകരൻ, ധന്യ സുരേഷ്, പി.വി. സുരേഷ്, ഗീത കൃഷ്ണൻ, കെ.വി. ഭക്തവത്സലൻ, മധുസൂദനൻ ബാലൂർ, ഉമേശൻ വേളൂർ, കാർത്തികേയൻ പെരിയ, എ. വാസുദേവൻ, സി.കെ. അരവിന്ദൻ, എം.കെ. ബാബുരാജ്, രാജൻ അരീക്കര, കെ.വി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.