ഏഴു പവനും ഒരുലക്ഷം രൂപയും കവര്‍ന്ന വീട്ടുജോലിക്കാരന് അറസ്റ്റില്‍
1511175
Wednesday, February 5, 2025 1:03 AM IST
മഞ്ചേശ്വരം: ജോലിക്കു നിന്ന വീട്ടില്‍ നിന്നും ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും കവര്‍ന്ന കര്‍ണാടക സ്വദേശി അറസ്റ്റില്‍. മൈസുരു എല്‍വാള സ്വദേശി ടി.പി. യശ്വന്ത് കുമാര്‍ (38) ആണ് അറസ്റ്റിലായത്.
പൈവളിഗെ കളായിയിലെ അശോക് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇയാള്‍ 10 മാസക്കാലമായി ഈ വീട്ടിലെ ജോലിക്കാരനായിരുന്നു. ഇയാള്‍ പലപ്പോഴായി സ്വര്‍ണ വളകള്‍ മോഷ്ടിക്കുകയും പകരം അതേ വളയുടെ മുക്കുപണ്ടം പണിയിച്ച് വയ്ക്കുകയുമായിരുന്നു പതിവ്. പലപ്പോഴായി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഇയാള്‍ ആഡംബര ജീവിത നയിച്ചു വരികയുമായിരുന്നു. രണ്ടുദിവസം മുമ്പാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.
മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ ഇയാളെ സംശയം തോന്നി ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ചതില്‍ പല പണം ഇടപാടുകളും സംശയം തോന്നുകയും, തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചതില്‍ ഇയാള്‍ ഓണ്‍ലൈനായി റോള്‍ഡ് ഗോള്‍ഡ് വളകള്‍ വാങ്ങിയതായി കാണുകയും അതിനെ പറ്റി വിശദമായി ചോദിച്ചതപ്പോള് പ്രത് കുറ്റസമ്മതം നടത്തുകയായിരുന്നു.
മഞ്ചേശ്വരം എസ്ഐ രതീഷ് ഗോപി, എഎസ്ഐ അതുല്‍ റാം, എസ്സിപിഒ അബ്ദുള്‍ ഷുക്കൂര്‍, അബ്ദുള്‍ സലാം എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.