മദര്‍ സവിന റസിഡന്‍ഷ്യല്‍ സ്കൂള്‍ വാര്‍ഷികാഘോഷം
1511545
Thursday, February 6, 2025 1:47 AM IST
പരപ്പ: എടത്തോട് മദര്‍ സവിന റസിഡന്‍ഷ്യല്‍ സ്കൂള്‍ വാര്‍ഷികാഘോഷം തലശേരി ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പൗളി ചക്കിയത്ത് അധ്യക്ഷത വഹിച്ചു. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി മുഖ്യാതിഥിയായി.
ഫാ. ജോസഫ് കൊട്ടാരത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജോസഫിന, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്സി ബി. കോയിക്കര, പിടിഎ പ്രസിഡന്റ് സിജോ പാറക്കാട്ടില്, അല്‍ജോ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ സൗമ്യ ഉലഹന്നാന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.