എരിക്കുളം വയലിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
1510685
Monday, February 3, 2025 12:53 AM IST
നീലേശ്വരം: ജില്ലയിൽ വേനൽക്കാല പച്ചക്കറികൃഷിയുടെ പ്രധാനകേന്ദ്രങ്ങളിലൊന്നായ എരിക്കുളം വയലിൽ കാട്ടുപന്നിക്കൂട്ടം വ്യാപക നാശം വരുത്തി. വിഷുവിപണി ലക്ഷ്യമിട്ട് ഏക്കറുകണക്കിന് സ്ഥലത്ത് കൃഷിചെയ്ത കണിവെള്ളരി, മത്തൻ, കുമ്പളം, വെണ്ട എന്നിവയുടെയെല്ലാം തൈകൾ പിഴുതു നശിപ്പിച്ച നിലയിലാണ്. കയ്പയുടെയും പീച്ചിലിന്റെയും പന്തലുകളും നശിപ്പിച്ചു. ഈർപ്പമുള്ള തടങ്ങളെല്ലാം കുത്തിയിളക്കിയിട്ടുണ്ട്.
ഡിസംബർ മാസത്തിലുണ്ടായ അപ്രതീക്ഷിത മഴയിൽ പച്ചക്കറി തൈകൾക്ക് പരക്കേ നാശം സംഭവിച്ചിരുന്നു. പലയിടങ്ങളിലും അതിനു ശേഷം വീണ്ടും നട്ടുവളർത്തിയ തൈകളാണ് ഇപ്പോൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.