കള്ളാർ പഞ്ചായത്ത് വികസന സെമിനാർ
1511548
Thursday, February 6, 2025 1:47 AM IST
രാജപുരം: കള്ളാർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ഗോപി കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരംസമിതി അധ്യക്ഷരായ പി. ഗീത, സന്തോഷ് വി. ചാക്കോ, അംഗങ്ങളായ വി. സബിത, സണ്ണി ഏബ്രഹാം, മിനി ഫിലിപ്പ്, പി. ശരണ്യ, ലീല ഗംഗാധരൻ, വനജ ഐത്തു, ബി. അജിത്കുമാർ, ജോസ് പുതുശേരിക്കാലായിൽ, എം. കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി എ. പ്രേമ, അസി. സെക്രട്ടറി കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വികസന സെമിനാറിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്തിലെ 13 വിദ്യാലയങ്ങളും 21 അങ്കൺവാടികളും 22 സർക്കാർ സ്ഥാപനങ്ങളും 196 അയൽകൂട്ടങ്ങളും ഹരിതസ്ഥാപനങ്ങളായതിന്റെ പ്രഖ്യാപനം എംഎൽഎ നിർവഹിച്ചു.