ഗാന്ധിസ്മൃതിസദസ് നടത്തി
1510592
Sunday, February 2, 2025 8:15 AM IST
പരപ്പ: ഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വദിനത്തില്‍ കേരള മദ്യനിരോധന സമിതി ഗാന്ധിസ്മൃതിസദസ് സംഘടിപ്പിച്ചു. മദ്യനിരോധനമെന്ന ഗാന്ധിജിയുടെ സ്വപ്നം സഫലീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറായാല്‍ മാത്രമേ രാജ്യത്ത് വികസനവും സമാധാനവും സാധ്യമാവൂ എന്ന് യോഗം വിലയിരുത്തി.
ജില്ലാ രക്ഷാധികാരി പ്രഭാകരന് കരിച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. ജോസഫ് മുണ്ടാട്ടുചുണ്ടയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടില്‍, ജില്ലാ സെക്രട്ടറി പാച്ചേനി കൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് അഗസ്റ്റിന് കുഴികണ്ടത്തില്‍, ഇബ്രാഹിം പരപ്പ, ജോസ് പാലക്കുടി, സിസ്റ്റര്‍ ജയ ആന്റോ എന്നിവര്‍ പ്രസംഗിച്ചു.