അദാലത്ത് നടത്തി
1510593
Sunday, February 2, 2025 8:15 AM IST
മടിക്കൈ: ജില്ലാ പോലീസ് മേധാവി ഡി.ശില്പ നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ മടിക്കൈ നാന്തന്‍കുഴി നഗറില്‍ അദാലത്ത് നടത്തി. ലഭിച്ച 90ലധികം പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി പരിഹാരമുണ്ടാക്കുമെന്ന് അവര്‍ പറഞ്ഞു.
നാന്തന്‍കുഴി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. പ്രകാശന്, വാര്‍ഡ് മെംബര്‍ പി. സത്യാനന്ദന്, എസ്എംഎസ് ഡിവൈഎസ്പി കെ. പ്രേംസദന്, കെ. ദാമോദരന്‍, കെ. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സ്വാഗതവും നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന് ജോയ് നന്ദിയും പറഞ്ഞു.