കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി
1510098
Saturday, February 1, 2025 2:08 AM IST
കൊട്ടോടി: കോൺഗ്രസ് കുടുംബ സംഗമങ്ങളുടെ കള്ളാർ മണ്ഡലം മണ്ഡലതല ഉദ്ഘാടനം കൊട്ടോടിയിൽ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. ടി.കെ. നാരായണൻ, വി. കുഞ്ഞികണ്ണൻ, പി.എ. ആലി, എ.ജെ. ജയിംസ്, സജി പ്ലാച്ചേരി, സുരേഷ് കൂക്കൾ, വിനോദ് കപ്പിത്താൻ, പി. ഗീത, കെ. ഗോപി, ചന്ദ്രൻ പാലന്തടി എന്നിവർ പ്രസംഗിച്ചു. ബി. അബ്ദുള്ള സ്വാഗതവും വനജ ഐത്തു നന്ദിയും പറഞ്ഞു.
കടുമേനി: കെപിസിസി നിർദേശപ്രകാരം സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ഈസ്റ്റ് എളേരി മണ്ഡലം തല ഉദ്ഘാടനം പതിനഞ്ചാം വാർഡ് കടുമേനിയിലെ കെ.പി. കുഞ്ഞിക്കണ്ണൻ നഗറിൽ ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ നിര്‍വഹിച്ചു.
വാർഡ് പ്രസിഡന്റ് ടി.എ. അയൂബ് അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് അംഗങ്ങളായ ജോയി നഗരിക്കുന്ന്, സണ്ണി കടുവനാൽ, സലാം കടുമേനി എന്നിവരെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ്, ജോസഫ് മുത്തോലിൽ, ജോർജ് കരിമഠം, തോമസ് മാത്യു, മേഴ്സി മാണി, ടോമി പ്ലാച്ചേരിൽ, സെബാസ്റ്റ്യൻ പൂവത്താനി, സോജൻ കുന്നേൽ, ഗോപാലകൃഷ്ണൻ, സന്തോഷ് ചൈതന്യ, ജോസഫ് വാഴയ്ക്കൽ എന്നിവർ പ്രസംഗിച്ചു.