കടുമേനി സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് കൊടിയേറി
1510097
Saturday, February 1, 2025 2:08 AM IST
കടുമേനി: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് വികാരി ഫാ. മാത്യു വളവനാൽ കൊടിയേറ്റി. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസ്ബിൻ ഈറ്റക്കൽ കാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം 4.30നു ദിവ്യകാരുണ്യ ആരാധന, കുമ്പസാരം. അഞ്ചിനു നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. സുകേഷ് കീഴാരത്തിൽ കാർമികത്വം വഹിക്കും. നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന - ഫാ. സതീഷ് കാഞ്ഞിരപ്പറമ്പിൽ.
വൈകുന്നേരം അഞ്ചിന് ഫാ. ജോൺസൺ പടിഞ്ഞാറയിലിന്റെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ.
മൂന്നിന് വൈകുന്നേരം അഞ്ചിന് റാസ കുർബാന - ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ. നാലു മുതൽ എട്ടുവരെ തീയതികളിൽ വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ. ആൽബിൻ തെങ്ങുംപള്ളിയിൽ, ഫാ. സേവ്യർ പുത്തൻപുര, ഫാ. എബിൻ മടപ്പാംതോട്ടുകുന്നേൽ, ഫാ. ജോജി നായത്ത്, ഫാ. ബിജു മുട്ടത്തുകുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
ഏഴിന് വൈകുന്നേരം തിരുക്കർമങ്ങൾക്ക് ശേഷം കലാസന്ധ്യ. എട്ടിന് വൈകുന്നേരം ഏഴിന് ബോംബെമുക്ക് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. ലദീഞ്ഞ്, തിരുനാൾ സന്ദേശം - റവ.ഡോ. മാണി മേൽവട്ടം.
ഒൻപതിന് രാവിലെ ഒൻപതുമണിക്ക് വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ. ജോജി കാക്കരമറ്റത്തിൽ. ലദീഞ്ഞ്, ടൗൺ പ്രദക്ഷിണം, സ്നേഹവിരുന്ന്.