കണ്ണൂര്‍ സര്‍വകലാശാല വടംലി; മുന്നാട് പീപ്പിള്‍സ് കോളജ് ജേതാക്കള്‍
1496225
Saturday, January 18, 2025 1:47 AM IST
മുന്നാട്: കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍കോളജ് പുരുഷ- വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ മുന്നാട് പീപ്പിള്‍സ് കോളജ് ചാമ്പ്യന്മാര്. പുരുഷവിഭാഗത്തില്‍ ഇരിട്ടി മഹാത്മാഗാന്ധി കോളജും അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിത വിഭാഗത്തില്‍ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജും കാസര്‍ഗോഡ് ഗവ. കോളജും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 22 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ കബഡി താരം ജഗദീഷ് കുമ്പള മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല കായികവിഭാഗം അസി. ഡയറക്ടര്‍ ഡോ.കെ.വി. അനൂപ് അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനത്തില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, പീപ്പിള്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ. ലൂക്കോസ്, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ. സുകുമാരന്‍, സജിത് പലേരി, ഇ.കെ. രാജേഷ്,അബ്ദുള്‍ ഖാദര്‍, ബങ്കളം അനില്‍ എന്നിവര്‍ ട്രാോഫികള് വിതരണംചെയ്തു.