തിരുനാൾ ആഘോഷങ്ങൾ
1496224
Saturday, January 18, 2025 1:47 AM IST
കൊട്ടോടി സെന്റ് ആൻസ് പള്ളിയിൽ
കൊട്ടോടി: സെന്റ് ആൻസ് പള്ളിയിൽ വിശുദ്ധ അന്നായുമ്മായുടെ തിരുനാളിന് ഇടവക വികാരി ഫാ. സനീഷ് കയ്യാലയ്ക്കകത്ത് തിരുനാളിന് കൊടിയേറ്റി.
ഇന്നു വൈകുന്നേരം അഞ്ചിനു പാട്ടുകുർബാന- ഫാ. ജോർജ് കുടുന്തയിൽ. 6.45നു സെന്റ് മേരീസ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. ലദീഞ്ഞ്- ഫാ. ബിജു മാളിയേക്കൽ. 8.30നു തിരുനാൾ സന്ദേശം-ഫാ. ഷിജോ കുഴിപ്പിള്ളിൽ. തുടർന്ന് വിശുദ്ധ കുർബാനയുടെ ആശിർവാദം-ഫാ. ജോസ് അരീച്ചിറ.
സമാപനദിനമായ 19നു രാവവിലെ 10നു തിരുനാൾ റാസ കുർബാന-ഫാ. ഗ്രെയ്സൺ വേങ്ങക്കൽ. സഹകാർമികർ-ഫാ. ജോയ് മുകുളേൽ, ഫാ. ഡേവിഡ് ചിറപ്പണത്ത്. വചനസന്ദേശം-ഫാ. സിൽജോ ആവണിക്കുന്നേൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം. ഉച്ചയ്ക്ക് 12.30നു വിശുദ്ധ കുർബാനയുടെ ആശിർവാദം-ഫാ. റോജി മുകളേൽ.
കനകപ്പള്ളി സെന്റ് തോമസ് പള്ളിയിൽ
കനകപ്പള്ളി: സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും തിരുനാൾ ആഘോഷത്തിന് ഇടവക വികാരി ഫാ. സ്കറിയ ചിരണയ്ക്കൽ കൊടിയേറ്റി. ഇന്നുമുതൽ 23 വരെ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജയിംസ് മൂന്നാനപ്പള്ളിയിൽ, ഫാ. ജോയിസ് പാലക്കീൽ, ഫാ. ജോബിൻ കൊട്ടാരത്തിൽ, ഫാ. ഫ്രാൻസിസ് ഇട്ടിയപ്പാറ, ഫാ. സുനീഷ് പുതുക്കുളങ്ങര എന്നിവർ കാർമികത്വം വഹിക്കും.24ന് വൈകുന്നേരം 5.00 വിശുദ്ധ കുർബാന, നൊവേന-മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ. 25നു വൈകുന്നേരം അഞ്ചിന് ആഘോഷമായി തിരുനാൾ കുർബാന-ഫാ. ജോസഫ് ആനക്കല്ലിൽ. തുടർന്ന് ടൗണിലേക്ക് പ്രദക്ഷിണം. വചന സന്ദേശം-ഫാ. ഷിന്റോ പുലിയുറുമ്പിൽ. സമാപനദിനമായ 26നു രാവിലെ 9.30ന് ആഘോഷമായ തിരുനാൾ റാസ- ഫാ. ജിസ് കളപ്പുരക്കൽ. സഹകാർമികൻ- ഫാ. മാർട്ടിൻ പുളിക്കൽ. തുടർന്ന് സ്നേഹവിരുന്ന്.