ചെറുപനത്തടി സെന്റ് മേരീസ് സ്കൂൾ രജതജൂബിലി ആഘോഷം
1496222
Saturday, January 18, 2025 1:47 AM IST
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഗായകൻ ലിബിൻ സ്കറിയ നിർവഹിച്ചു. സിഎഫ് ഐസി ഇന്ത്യൻ പ്രൊവിൻസ് സുപ്പീരിയർ ഫാ. വർഗീസ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് വാരണത്ത് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, വാർഡ് മെംബർ കെ.കെ. വേണുഗോപാൽ, പിടിഎ പ്രസിഡന്റ് സുരേഷ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ സ്വാഗതവും സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സാലു മാത്യു പുളിമൂട്ടിൽ നന്ദിയും പറഞ്ഞു. സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.