സ്കൂൾ വാർഷികാഘോഷം നടത്തി
1496219
Saturday, January 18, 2025 1:47 AM IST
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ 59-ാം വാർഷികാഘോഷം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിലിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് മഞ്ചപ്പള്ളിൽ അനുഗ്രഹ പ്രഭാഷണവും വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് അംഗങ്ങളായ വി.ബി. ബാലചന്ദ്രൻ, തേജസ് ഷിന്റോ, പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, മുഖ്യാധ്യാപിക പി.സി. സോഫി, എൽപി സ്കൂൾ മുഖ്യാധ്യാപിക എം.വി. ഗീതമ്മ, പിടിഎ പ്രസിഡന്റ് സോമി അറയ്ക്കൽ, മദർ പിടിഎ പ്രസിഡന്റ് മായ ബിജു, നോയൽ സെബാസ്റ്റ്യൻ ബൈജു എന്നിവർ പ്രസംഗിച്ചു.