ക്ഷീരമിത്ര വായ്പാ വിതരണം ചെയ്തു
1496223
Saturday, January 18, 2025 1:47 AM IST
ചിറ്റാരിക്കാൽ: കേരളാ ബാങ്ക്, ഖാദി ബോർഡ്, ക്ഷീരവികസന വകുപ്പ്, മിൽമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ഗ്രാമീണ തൊഴിൽദാന പദ്ധതിയുടെ ഭാഗമായുള്ള ക്ഷീരമിത്ര വായ്പാ വിതരണവും ക്ഷീര കർഷക സെമിനാറും ചിറ്റാരിക്കാലിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് മനോജ് ജോസഫ് അധ്യക്ഷത വഹിച്ചു.
കേരള ബാങ്കിന്റെ വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് സീനിയർ മാനേജർ എം. പ്രവീൺകുമാർ, ക്ഷീരകർഷർക്ക് ഖാദി ബോർഡ് നൽകുന്ന വായ്പാ സബ്സിഡിയുമായി ബന്ധപ്പെട്ട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ പി. സുഭാഷ് എന്നിവർ ക്ലാസ് നയിച്ചു. മിൽമ കാസർഗോഡ് ഡയറി പി ആൻഡ് ഐ വിഭാഗം മേധാവി വി. ഷാജി, അസി. മിൽക്ക് പ്രൊക്യൂർമെന്റ് ഓഫീസർ ഷെൽന അരയാക്കണ്ടി, ഖാദി ബോർഡ് ഗ്രാമവ്യവസായ ഓഫീസർ വിനോദ് കുമാർ, പരപ്പ ക്ഷീരവികസന യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ്, മണ്ഡപം ക്ഷീരസംഘം പ്രസിഡന്റ് സി.എൻ. സുഭാഷ്, ചിറ്റാരിക്കാൽ ക്ഷീരസംഘം വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ് എന്നിവർ പ്രസംഗിച്ചു.