മുക്കുഴി-മാമ്പള്ളം റോഡ് ഉദ്ഘാടനം ചെയ്തു
1494310
Saturday, January 11, 2025 2:00 AM IST
അട്ടേങ്ങാനം: ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച കോടോം-ബേളൂർ പഞ്ചായത്ത് എട്ടാം വാർഡിലെ മുക്കുഴി - മാമ്പള്ളം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ നിർവഹിച്ചു. വാർഡ് മെംബർ പി. ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കുഞ്ഞികൃഷ്ണൻ, എച്ച്. നാഗേഷ്, എ. സുകുമാരൻ, എ. അരവിന്ദൻ, കെ.എം. വിജയൻ എന്നിവർ പ്രസംഗിച്ചു.